Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crowds Flock

Idukki

പാചകവാതക സി​ലി​ണ്ട​റിനായി ഏ​ജ​ന്‍​സി​ക​ളി​ലേ​ക്ക് ജ​നപ്ര​വാ​ഹം​

തൊ​ടു​പു​ഴ: യു​എ​സ്-​ഇ​റാ​ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ച​ക​വാ​ത​ക​ത്തി​ന് ക്ഷാ​മം നേ​രി​ടു​മെ​ന്ന സൂ​ച​ന​യെത്തു​ട​ര്‍​ന്ന് പാ​ച​കവാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ളി​ലേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഒ​ഴു​ക്ക്.

പു​ല​ര്‍​ച്ചെ മു​ത​ല്‍ പാ​ച​കവാ​ത​ക ഏ​ജ​ന്‍​സി​ക​ളി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ട്. ജ​ന​ത്തി​ര​ക്ക് ഏ​റി​യ​തോ​ടെ സി​ലി​ണ്ട​റു​ക​ള്‍ ന​ല്‍​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​വും ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യ​വും ഏ​ര്‍​പ്പെ​ടു​ത്തി. തൊ​ടു​പു​ഴ​യി​ലെ പാ​ച​കവാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മു​ന്നി​ല്‍ ഇ​ന്ന​ലെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​ടു​വി​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്. പാ​ച​കവാ​ത​കം എ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് ടോ​ക്ക​ണ്‍ ന​ല്‍​കി​യാ​ണ് ഏ​ജ​ന്‍​സി അ​ധി​കൃ​ത​ര്‍ തി​രി​ച്ച​യ​ച്ച​ത്. ടോ​ക്ക​ണ്‍ ന​മ്പ​രി​ലെ ഊ​ഴ​മ​നു​സ​രി​ച്ച് അ​ടു​ത്ത​ ദി​വ​സം ഏ​ജ​ന്‍​സി​യി​ലെ​ത്തി സി​ലി​ണ്ട​ര്‍ കൈ​പ്പ​റ്റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഹോ​ട്ട​ലു​ക​ള്‍​ക്കു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്കു പു​റ​മേ വീ​ടു​ക​ളി​ലേ​ക്കു​ള്ള ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളും ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണ​ത്തോ​ടെ​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ചവ​രെ ബു​ക്ക് ചെ​യ്താ​ല്‍ അ​ടു​ത്ത ദി​വ​സംത​ന്നെ പാ​ച​കവാ​ത​കം ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ 25 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ മാ​ത്ര​മേ പാ​ച​കവാ​ത​കം ല​ഭി​ക്കൂ എ​ന്ന​താ​ണ് സ്ഥി​തി.

മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്താ​ല്‍ മാ​ത്ര​മേ പാ​ച​കവാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ക്കൂ. ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ വി​ല ഉ​ള്‍​പ്പെ​ടെ ഒ​ടി​പി​യാ​യി ഫോ​ണി​ല്‍ ഡി​എ​സി ന​മ്പ​ര്‍ ല​ഭി​ക്കും. ഇ​ത് വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ക്കൂ. ക​ഴി​ഞ്ഞ ദി​വ​സം സി​ലി​ണ്ട​റു​ക​ള്‍​ക്ക് വി​ല കൂ​ടു​ന്ന​തി​നു മു​മ്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഡി​എ​സി ന​മ്പ​ര്‍ ഫോ​ണി​ല്‍ ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ലവ​ര്‍​ധ​ന നി​ല​വി​ല്‍വ​ന്ന​തോ​ടെ ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് മെ​സേ​ജ് ഫോ​ണി​ല്‍ ല​ഭി​ക്കു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ളി​ലേ​​ക്കെ​ത്തി​യ​ത്.

എ​ന്നാ​ല്‍ പാ​ച​കവാ​ത​ക​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ട​ന്‍ത​ന്നെ സി​ലി​ണ്ട​ര്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ലനി​ല്‍​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​ലി സി​ലി​ണ്ട​റു​ക​ളു​മാ​യി എ​ത്തി​യ​വ​ര്‍​ക്ക് നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടിവ​ന്നു. ഇ​വ​ര്‍​ക്ക് ടോ​ക്ക​ണ്‍ ന​ല്‍​കി മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ് വ​രാ​ന്‍ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

പാ​ച​കവാ​ത​ക​ത്തി​ന് ക്ഷാ​മം നേ​രി​ടു​മെ​ന്ന ആ​ശ​ങ്ക നി​ലനി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​രുംദി​വ​സ​ങ്ങ​ളി​ലും വി​ത​ര​ണ ഏ​ജ​ന്‍​സി​ക​ളി​ല്‍ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ല​യി​ല്‍ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം പാ​ച​കവാ​ത​ക ഉ​പ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്.

ഇ​തി​നി​ടെ ഹോ​ട്ട​ലു​ക​ള്‍​ക്കും മ​റ്റും ന​ല്‍​കു​ന്ന വ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഭ​ക്ഷ്യവി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലായി. ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ടൗ​ണു​ക​ളി​ല്‍ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത് പാ​ച​കവാ​ത​കം ഉ​പ​യോ​ഗി​ച്ചാ​ണ്.

അ​തി​നാ​ല്‍ പ​ല സ്ഥാ​പ​ന​ങ്ങ​ളും വ​രുംദി​വ​സ​ങ്ങ​ളി​ല്‍ അ​ട​ച്ചുപൂ​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. ചി​ല ഹോ​ട്ട​ലു​ക​ള്‍ വി​റ​ക​ടു​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങി​. ഇ​തി​നി​ടെ അ​വ​സ​രം മു​ത​ലാ​ക്കി ക​രി​ഞ്ച​ന്ത​യി​ല്‍ പാ​ച​ക വാ​ത​ക വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രും ത​കൃ​തി​യാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​ന്‍ വി​ല​യ്ക്ക് പാ​ച​കവാ​ത​കം വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി നേ​ര​ത്തേത​ന്നെ ഇ​ത്ത​ര​ക്കാ​ര്‍ സി​ലി​ണ്ട​റു​ക​ള്‍ ശേ​ഖ​രി​ച്ച​താ​യാ​ണ് സൂ​ച​ന.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ പാ​ച​കവാ​ത​ക​ത്തി​ന് ക്ഷാ​മ​മി​ല്ലെ​ന്ന് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പെ​ട്രോ​ളി​യം ഏ​ജ​ന്‍​സി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ 25 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ മാ​ത്ര​മേ സി​ലി​ണ്ട​റു​ക​ള്‍ നി​റ​യ്ക്കാ​നാ​വൂ എ​ന്ന നി​ബ​ന്ധ​ന മാ​ത്ര​മാ​ണു​ള്ള​ത്. വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെന്ന്

കു​മ​ളി: ഹോ​ട്ട​ലു​ക​​ൾ​ക്കും റ​സ്റ്റ​റ​ന്‍റു​ക​ൾ​ക്കു​മു​ള്ള ഗ്യാ​സ് വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധ​ത്തി​ന്‍റെ പേ​രി​ലു​ള്ള നി​യ​ന്ത്ര​ണം ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന സം​രം​ഭ​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തിലാക്കു​ന്ന തീ​രു​മാ​നം കേ​ന്ദ്രം പി​ൻ​വ​ലി​ക്ക​ണം.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ ആ​ർ. ര​മേ​ശ്, പി.​എം. ബേ​ബി, ത​ങ്ക​ച്ച​ൻ കോ​ട്ട​ക്ക​കം, ബാ​ബു​ലാ​ൽ, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, ടി.​സി. രാ​ജു, റോ​യ് വ​ർ​ഗീ​സ്, ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up